അഞ്ച് രൂപ നാണയത്തിന് പകരം നല്‍കിയത് സ്വര്‍ണനാണയം; ഒരു പവന്‍ വില്‍ക്കാന്‍ പോയ കരിങ്ങാട് സ്വദേശിക്ക് പറ്റിയത് വന്‍ അബദ്ധം

കുറ്റിയാടി: ബസില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാരന്‍ അഞ്ച് രൂപ തുട്ടിന് പകരം നല്‍കിയത് സ്വര്‍ണ നാണയം. കരിങ്ങാട് സ്വദേശിക്കാണ് ചില്ലറ നല്‍കുന്നതിനിടെ അബദ്ധം പറ്റിയത്. കുറ്റിയാടിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചപ്പോള്‍ പോക്കറ്റില്‍ നിന്നെടുത്ത് നല്‍കുകയായിരുന്നു.

വീട്ടിലെത്തി പോക്കറ്റ് പരിശോധിച്ചപ്പോഴാണ് അബദ്ധം പറ്റിയ കാര്യം തിരിച്ചറിയുന്നത്. യാത്ര ചെയ്ത കെഎസിആര്‍ ബസിന്റെ കണ്ടക്ടറുടെ മൊബൈല്‍ നമ്പര്‍ ഉടന്‍ തന്നെ സംഘടിപ്പിച്ച് വിളിച്ചെങ്കിലും രക്ഷയുണ്ടായില്ല. താന്‍ ശ്രദ്ധിച്ചില്ലെന്നാണ് കണ്ടക്ടറുടെ മറുപടി. ചില്ലറയെന്ന് കരുതി യാത്രക്കാരില്‍ ആര്‍ക്കെങ്കിലും കൊടുത്തിരിക്കാമെന്നും കണ്ടക്ടര്‍ പറയുന്നു.

അശ്രദ്ധക്കൊപ്പം സ്വര്‍ണനാണയവും അഞ്ച് രൂപതുട്ടും തമ്മില്‍ നിറത്തിലും രൂപത്തിലുമുള്ള സാമ്യമാണ് അബദ്ധം പറ്റാന്‍ കാരണമായത്. കുറ്റിയാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്ത കണ്ട് ആരെങ്കിലും സ്വര്‍ണനാണയം തിരിച്ചേല്‍പ്പിക്കുമെന്നാണ് പ്രതീക്ഷ.

ബഹ്‌റൈനില്‍ തൊഴില്‍ നിയന്ത്രണം ജൂലായ് ഒന്നു മുതല്‍

Similar Articles

Comments

Advertismentspot_img

Most Popular