ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്‍ അപകടത്തിൽപ്പെട്ടു

ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഡംബര കാര്‍ അപകടത്തിൽപ്പെട്ടു. 14 കോടി രൂപയോളം വിലവരുന്ന റൊണാള്‍ഡോയുടെ ബുഗാട്ടി വെയ്‌റോണ്‍ എന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. സ്‌പെയിനിലെ മയ്യോര്‍ക്കയില്‍വെച്ചാണ് അപകടമുണ്ടായത്. എല്‍ പീരിയോഡിക്കോ എന്ന സ്പാനിഷ് മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആര്‍ക്കും പരിക്കുകളില്ല. റൊണാള്‍ഡോ വണ്ടിയിലില്ലായിരുന്നു. അവധിക്കാലം ആഘോഷിക്കാനായി സ്‌പെയിനിലെത്തിയ റൊണാള്‍ഡോ പോര്‍ച്ചുഗലില്‍ നിന്ന് കാര്‍ മയ്യോര്‍ക്കയിലേക്ക് എത്തിക്കുകയായിരുന്നു. അതിവേഗത്തില്‍ വന്ന റൊണാള്‍ഡോയുടെ കാര്‍ ഒരു വീടിന്റെ ഗെയ്റ്റ് ഇടിച്ചുതെറിപ്പിച്ചു. കാറിന്റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അവധിക്കാലം ആഘോഷിക്കുന്നതിനായാണ് ക്രിസ്റ്റ്യാനോ പോർച്ചുഗലിൽ നിന്ന് സ്പെയിനിൽ എത്തിയത്. തൻ്റെ കാർ പോർച്ചുഗലിൽ നിന്ന് താരം മയ്യോർക്കയിൽ എത്തിക്കുകയായിരുന്നു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ റൊണാള്‍ഡോ അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സ്‌പെയിനിലെത്തിയത്. 37 കാരനായ റൊണാള്‍ഡോ കഴിഞ്ഞ സീസണില്‍ യുണൈറ്റഡിന് വേണ്ടി ആകെ 24 ഗോളുകളാണ് നേടിയത്.

ദിലീപിന് ഒരു അബദ്ധം പറ്റി എന്ന് പറഞ്ഞ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു

Similar Articles

Comments

Advertisment

Most Popular

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...

മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ...