നയൻതാര- വിഘ്നേഷ് വിവാഹത്തിന്റെ കൂടുതൽ ഫോട്ടോകാൾ കാണാം..

തെന്നിന്ത്യൻ താര ജോഡികളായ നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ വിഘ്നേഷ് ശിവൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ലായിരുന്നു.

വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാൻ, കമൽഹാസൻ, അജിത്, സൂര്യ, ദിലീപ്, ആര്യ, കാർത്തി തുടങ്ങിയവ നിരവധി പ്രമുഖർ പങ്കെടുത്തു. മെഹന്ദി ചടങ്ങ് ജൂൺ എട്ടിനു രാത്രിയായിരുന്നു.

വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം നെറ്റ്ഫ്ലിക്സിനാണ്. ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്ലിക്സിനായി വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്തത്. വിവാഹ വേദിക്ക് പുറത്തു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിയിരുന്നു.

keywords: nayanthara and vighnesh shivan married nayanthara-and-vignesh-shivan-wedding-photo

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...