വി.ഐ.പി ആരെന്ന് വെളിപ്പെടുത്തി ക്രൈംബ്രാഞ്ച്; അറസ്റ്റ് പിന്നീടെന്നു എസ്പി

ദിലീപിനെതിരായ വധഗൂഢാലോചനക്കേസിലെ വി.ഐ.പി ശരത്ത് എന്ന് ക്രൈംബ്രാഞ്ച്. ദിലീപിന്റെ സുഹൃത്തായ ശരത്ത് ആറാം പ്രതിയെന്ന് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്‍.

മുന്‍കൂര്‍ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വന്നശേഷം അറസ്റ്റ് തീരുമാനിക്കുമെന്നും മോഹനചന്ദ്രൻ പറഞ്ഞു. ലീപിനെതിരൊയ വധഗൂഢാലോചനക്കേസിന്റെ നിലനില്‍പില്‍ സംശയമുന്നയിച്ച് ഹൈക്കോടതി .വ്യക്തമായ തെളിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തലാണ് കേസെടുത്തതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി . കേസിന്റെ പേരില്‍ നടക്കുന്നത് പീഡനമാണെന്ന് ദിലീപും കോടതിയില്‍ ബോധിപ്പിച്ചു.

ഗൂഢാലോചനക്കേസിന്റെ ഗൗരവവും വ്യാപ്തിയും നിലനില്‍പും പരിശോധിച്ചാണ് കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചത് . .വെറുതേ പറയുന്നത് വധഗൂഢാലോചനയാകുമോ എന്നായിരുന്നു കോടതിയുടെ ആദ്യത്തെ ചോദ്യം. കേസ് നിലനല്‍ക്കണമെങ്കില്‍ ഗൂഢോലചനയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം ചയ്യേണ്ടതില്ലേ എന്നും കോടതി ആരാഞ്ഞു. എഎന്നാല്‍ ദിലീപ് പറഞ്ഞത് വെറുംവാക്കല്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി .ബാലചന്ദ്രകുമാര്‍ ശബ്ദരേഖയടക്കമുള്ള ​തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസിന്റെ പേരില്‍ നടക്കുന്നത് പീഡനമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് മുന്‍കൂര്‍ജാമ്യ ഉത്തരവില്‍ തന്ന കോടതിവ്യക്തമാക്കിയിട്ടുമുണ്ട് കുടുംബത്തെ കൂട്ടത്തോടെ പ്രതികളാക്കുന്ന സമീപനമാണ് അന്വേഷണസംഘം സ്വീകരിച്ചിട്ടുള്ളത് . അന്വേഷണത്തിന്റെ പേരില്‍ 84വയസുള്ള അമ്മയുടെ മുറിയില്‍ പോലും അന്വേഷണസംഘം കയറിയിറങ്ങുകയാണെന്നും ദിപീല് അരോപിച്ചു. ഹർജിയിൽ നാളെ വാദം തുടരും

Similar Articles

Comments

Advertismentspot_img

Most Popular