സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ്…; സമ്പര്‍ക്കത്തിലൂടെ രോഗബാധ കുത്തനെ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളെ പോലെയാണ് ഇന്നത്തെയും അവസ്ഥ. കോവിഡ് ബാധ സ്ഥിരീകരിക്കുന്നവര്‍ 400ല്‍ കൂടുന്നു. 143 പേര്‍ രോഗമുക്തി നേടി. അതോടൊപ്പം ഇന്ന് രണ്ട് പേര്‍ മരിച്ചു.

തിരുവനന്തപുരത്ത് 66 വയസ്സുള്ള സയ്ഫുദീന്‍, എറണാകുളത്ത് 79 വയസ്സുള്ള പി.കെ. ബാലകൃഷ്ണന്‍, ഈ രണ്ടുപേരുടെയും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഇന്നു രോഗം ബാധിച്ചവരില്‍ 167 പേര്‍ വിദേശത്തിനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം വഴി 234 പേര്‍ക്കാണ് രോഗം. ആരോഗ്യപ്രവര്‍ത്തകര്‍ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്‌സി 4.

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 6
കൊല്ലം 26
പത്തനംതിട്ട 43
ഇടുക്കി 4
കോട്ടയം 6
ആലപ്പുഴ 11
എറണാകുളം 3
തൃശൂര്‍ 17
പാലക്കാട് 7
മലപ്പുറം 15
കോഴിക്കോട് 4
കണ്ണൂര്‍ 1

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular