ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കുന്നു?

തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാർജ് ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. ഉടമകൾ ഉന്നയിച്ച വിഷയങ്ങളിൽ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ ഉറപ്പിന്മേലാണ് സമരം മാറ്റിവെച്ചത്. ബസ്സുടമകൾ 12 രൂപ മിനിമം ചാർജ് എന്ന് വാദിക്കുന്നുണ്ടെങ്കിലും 10 രൂപയായി വർധിപ്പിച്ചേക്കുമെന്നാണ് സൂചന.

2018-ലാണ് ഇതിനുമുൻപ് ബസ് ചാർജ് ചാർജ് വർധിപ്പിച്ചത്. അന്ന് 62 രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിന്റെ വില. ആ സമയത്താണ് മിനിമം ചാർജ് എട്ട് രൂപയാക്കി വർധിപ്പിച്ചത്. ഡീസൽ വില 95ന് മുകളിൽ എത്തിയ സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയിലെത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാനപ്പെട്ട ആവശ്യം. വിദ്യാർത്ഥികളുടെ കൺസഷനും ആറ് രൂപയാക്കി വർധിപ്പിക്കണമെന്നും അവർ ഉന്നയിച്ചു. കോവിഡ് കാലം കഴിയുന്നത് വരെ വാഹനനികുതി പൂർണമായും ഒഴിവാക്കണമെന്നാണ് മറ്റോരാവശ്യം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular