പി.എഫ്‌. വിഹിതം അടയ്‌ക്കാന്‍ നാളെ മുതല്‍ ആധാര്‍ നിര്‍ബന്ധം

കൊച്ചി: ചെക്ക്‌ ഇടപാടുകളിലും പി.എഫ്‌ വിഹിതം അടയ്‌ക്കുന്നതും അടക്കമുള്ള ധനകാര്യ ഇടപാടുകളില്‍ സുപ്രധാന മാറ്റങ്ങള്‍ നാളെ മുതല്‍ നടപ്പിലാകും.

പി.എഫ്‌. വിഹിതം

പി.എഫ്‌. വിഹിതം നല്‍കുന്നവര്‍ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍(യു.എ.എന്‍.)ആധാറുമായി ബന്ധിപ്പിക്കണം എന്നത്‌ നാളെ മുതല്‍ നിര്‍ബന്ധമാകും.
അല്ലെങ്കില്‍ സെപ്‌റ്റംബര്‍ ഒന്നുമുതല്‍ തൊഴിലാളിക്കും തൊഴിലുടമയ്‌ക്കും ഇ.പി.എഫ്‌. വിഹിതം അടയ്‌ക്കാനാകില്ല. ചിലപ്പോള്‍ ശമ്പളം താല്‍ക്കാലികമായി മരവിപ്പിക്കാനും ഇത്‌ ഇടയാക്കും. 2021 മേയിലാണ്‌ ഇതു സംബന്ധിച്ച്‌ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയത്‌.

ചെക്ക്‌ ഇടപാടുകള്‍

ചെക്ക്‌ ഇടപാടുകള്‍ സുരക്ഷിതമാക്കാനായി ആര്‍.ബി.ഐ. പ്രഖ്യാപിച്ച പോസിറ്റീവ്‌ പേ സംവിധാനം നാളെ മുതല്‍ കര്‍ശനമാക്കും.
50000 രൂപയില്‍ കൂടുതലുള്ള ചെക്കുകള്‍ കൈമാറാന്‍ ചെക്ക്‌ നല്‍കുന്നയാളുടെ അടിസ്‌ഥാന വിവരങ്ങളും ബാങ്കിനു നല്‍കണം. തട്ടിപ്പു തടയുന്നതിനാണിത്‌. ആക്‌സിസ്‌ ബാങ്ക്‌ ഇത്‌ നാളെ മുതല്‍ നടപ്പിലാക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

ജി.എസ്‌.ടി.

പോയ രണ്ടുമാസം ജി.എസ്‌.ടി. ആര്‍- 3 ബി റിട്ടേണ്‍ ചെയ്യാത്ത കമ്പനികള്‍ക്ക്‌ നാളെമുതല്‍ ജി.എസ്‌.ടി.ആര്‍. 1 ല്‍ സപ്‌ളൈ വിശദാംശങ്ങള്‍ ഫയല്‍ ചെയ്യാനാകില്ല. ജി.എസ്‌.ടി. നെറ്റ്‌ വര്‍ക്ക്‌ ഇക്കാര്യം നേരത്തേ തന്നെ വ്യക്‌തമാക്കിയിരുന്നു. ഇത്‌ ഇ വേ ബില്‍ സൗകര്യം നഷ്‌ടപ്പെടാനിടയാക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7