ഭീതിയുയര്‍ത്തി രാജ്യത്തെ കോവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ഭീതിയുയര്‍ത്തി രാജ്യത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷം പിന്നിടുന്നത്.

കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,263 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.

ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയര്‍ന്നു. മരണ സംഖ്യ 1,86,920 ആയി. നിലവില്‍ ഇന്ത്യയില്‍ 24,28,616 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്.

കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു.

13,54,78,420 പേര്‍ ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചു.

ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിക്ക ആശുപത്രികളും കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്. ഡല്‍ഹിയില്‍ ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. 60 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular