‘സിനിമയിൽ നായകനാകാൻ ആഗ്രഹിച്ച എന്നെ പാർട്ടി മണ്ഡലത്തിൽ നായകനാക്കി’ : കൃഷ്ണകുമാർ

സിനിമയിൽ നായകനാകാൻ ആഗ്രഹിച്ച തന്നെ പാർട്ടി മണ്ഡലത്തിൽ നായകനാക്കിയെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി ക്യഷ്ണകുമാർ. ജനങ്ങളെ സേവിക്കുന്നതാണ് സംതൃപ്തിയെന്നും കൃഷ്ണകുമാർ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ഇക്കുറി മാറി ചിന്തിക്കും. കഴിഞ്ഞ തവണ വോട്ട് ചെയ്യാത്ത 20 ശതമാനം ആളുകൾ ഇത്തവണ നിർണായകമാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

‘എപ്പോഴും പാർട്ടി തരുന്ന സപ്പോർട്ടുണ്ട്, സംഘം തരുന്ന സപ്പോർട്ടുണ്ട്. ഇതിലുപരി ജനങ്ങൾ തരുന്ന സപ്പോർട്ടുണ്ട്. ഇതാണ് ഊർജം ന്ൽകുന്നത്. അതുകൊണ്ട് എത്ര തളർന്നാലും ഒരുപടി മുന്നിൽ പോകാൻ പ്രയത്‌നിക്കും’- കൃഷ്ണകുമാർ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular