രാജ്യത്തെ ഏറ്റവും ഉയരത്തിലെ ദേശീയപതാകയുടെ കൊടിമരത്തിന് സൈന്യം തറക്കല്ലിട്ടു

ശ്രീനഗര്‍: രാജ്യത്തെ ഏറ്റവും ഉയരത്തിലെ ദേശീയ പതാകയുടെ കൊടിമരത്തിന് ജമ്മു കശ്മീരില്‍ സൈന്യം തറക്കല്ലിട്ടു. ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സോളാര്‍ ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ദേശീയ പതാക സ്ഥാപിക്കുന്നത്.

കശ്മീരിലെ ഗുല്‍മാര്‍ഗിലാണ് 100 അടി ഉയരത്തില്‍ ദേശീയപതാക പറക്കുക. പദ്ധതി പൂര്‍ണമാകുന്നതോടെ താഴ്വരയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഗുല്‍മാര്‍ഗ് മാറുമെന്ന് വിലയിരുത്തപ്പെടുന്നു.

ലോകമെമ്പാടുമുള്ള നൂറ് ബില്യണ്‍ ജനതയുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ദേശീയ പതാക പ്രതിനിധാനം ചെയ്യുന്നതെന്ന് 19 ഇന്‍ഫാന്‍ട്രി ഡിവിഷന്‍ കമാന്‍ഡിംഗ് ജനറല്‍ ഓഫീസര്‍ വീരേന്ദ്ര വാത്സ് പറഞ്ഞു. ചെറിയ കാര്യങ്ങളില്‍ നിന്നാണ് വന്‍ നേട്ടങ്ങള്‍ക്ക് തുടക്കമാകുന്നതെന്ന് സോളാര്‍ ഇന്‍ഡസ്ട്രീസ് സിഇഒ റമിത് അറോറ പറഞ്ഞു.

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

Similar Articles

Comments

Advertismentspot_img

Most Popular