രാഷ്ട്രപതി ഭവനില്‍ പൊതു ജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തീര്‍ത്ത പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം രാഷ്ട്രപതി ഭവനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നു. ഫെബ്രുവരി ആറു മുതല്‍ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 13 മുതലാണ് രാഷ്ട്രപതിഭവനില്‍ സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിലക്ക് നീങ്ങുന്നതോടെ സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഒഴികെയുളള ശനി, ഞായര്‍ ദിവസങ്ങളിലും പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാം. 10.30, 12.30, 2.30 എന്നിങ്ങനെ മൂന്ന് ടൈം സ്ളോട്ടുകളില്‍ പ്രവേശനം അനുവദിക്കും. ഒരു സ്ളോട്ടില്‍ പരമാവധി 25 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ.

ഒരാള്‍ക്ക് 50 രൂപ പ്രവേശന ഫീസ് അടച്ച് ഓണ്‍ലൈന്‍ വഴി സമയക്രമം മുന്‍കൂറായി ബുക്ക് ചെയ്യണം. സന്ദര്‍ശകര്‍ മാസ്‌കും സാമൂഹ്യ അകലവും ഉള്‍പ്പെടെയുളള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇതു സംബന്ധിച്ച നിര്‍ദേശത്തില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular