ഡല്‍ഹി സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് പിഇടിഎന്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് പിഇടിഎന്‍ എന്ന വസ്തുവാണെന്ന് വ്യക്തമായി. അത്ര സുലഭമല്ലാത്ത ഈ സ്‌ഫോടകവസ്തു അല്‍ഖ്വയ്ദയെ പോലുള്ള ഭീകര സംഘടനകള്‍ മുന്‍പ് ഉപയോഗിച്ചിരുന്നു.

ജനുവരി 29നാണ് ഡല്‍ഹിയിലെ അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഉല്‍ ഹിന്ദ് എന്ന ഭീകര സംഘടന ഏറ്റെടുത്തിരുന്നു. ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളില്‍ വലിയ ആക്രമണം നടത്തുമെന്ന ഭീഷണിയും അവര്‍ മുഴക്കിയിട്ടുണ്ട്.

അതിനിടെ, ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ഇസ്രയേല്‍ എംബസിക്കു സമീപത്ത് നിന്ന് ബോംബ് കണ്ടെത്തി. സംഭവത്തെ കുറിച്ച് ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയിലെയും പാരീസിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലോകത്തെമ്പാടുമുള്ള ഇസ്രയേല്‍ എംബസികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. എംബസികള്‍ക്ക് സമീപം ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular