ലൗ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി; റിലീസ് 29ന്

അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട എന്നി ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ലൗ വിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ റിലീസ് തിയ്യതിയും ഇതോടൊപ്പം പ്രഖ്യാപിച്ചു. ജനുവരി 29 ന് ചിത്രം തീയേറ്ററുകളില്‍ എത്തും.

ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീണ നന്ദകുമാര്‍, സുധി കോപ എന്നി എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- നേഹ നായര്‍, എഡിറ്റിങ്- നൗഫല്‍ അബ്ദുള്ള.

Similar Articles

Comments

Advertismentspot_img

Most Popular