കേരളത്തിലെ കോവിഡ് വൈറസിലും ജനിതകമാറ്റം- കെ.കെ. ശൈലജ വു

കോഴിക്കോട്: കേരളത്തിൽ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം, ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും കെ.കെ. ശൈലജ പറഞ്ഞു. ബ്രിട്ടനിൽനിന്നെത്തിയ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭയപ്പെട്ട രീതിയിലുള്ള വൻവർധന കേരളത്തിലുണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. കോവിഡിൽ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.കെയിൽ വ്യക്തമായ ജനിതകമാറ്റം ഉണ്ടായെന്നാണ് റിപ്പോർട്ടുകളുള്ളത്. യു.കെയിൽനിന്ന് വന്ന എട്ടു പേർ പോസിറ്റീവാണ്. കൂടുതൽ പരിശോധന നടക്കുകയാണ്. ശൈലജ പറഞ്ഞു

അതേസമയം, എത്രത്തോളമാണ് ഇതിന്റെ വ്യാപനശേഷി എന്നതിൽ വ്യക്തതയില്ല. യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ എന്നറിയാൻ ബ്രിട്ടനിൽനിന്നെത്തി കോവിഡ് പോസിറ്റീവായ എട്ട് പേരുടെ സാമ്പിളുകൾ പുനെ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടുതൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular