അബ്ദുള്‍ ലത്തീഫ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ബംഗളൂരു ഓഫീസില്‍ ഹാജരായേക്കും ഉടമ അബ്ദുള്‍ ലത്തീഫ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ബംഗളൂരു ഓഫീസില്‍ ഹാജരായേക്കും

ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇന്നോ നാളെയോ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബംഗളൂരു ഓഫീസില്‍ ഹാജരായേക്കും. ബിനീഷിന്റെ സുഹൃത്തും ബിസിനസ് പാര്‍ട്ടണറുമായ മുഹമ്മദ് അനസ് കൊച്ചിയിലെ ഇ.ഡി ഓഫീസിലും ഹാജരാകും. കസ്റ്റഡിയിലുള്ള ബിനീഷിനെ ഇ.ഡി ബംഗളൂരുവില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കേരളത്തിലുള്ള സ്വന്തം വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് തുടരുമ്പോള്‍ ബംഗളൂരുവിലെ ഇ.ഡി ആസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും ബിനീഷ് ചോദ്യം ചെയ്യലിന് വിധേയനായി. ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരോട് ഹാജരാകാനും ഇ.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിനോട് ഹാജരാകാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വറന്റീനിലായതിനാല്‍ നവംബര്‍ രണ്ടിന് ശേഷം ഹാജരാകാമെന്നായിരുന്നു മറുപടി. ലത്തീഫ് ഇന്നോ നാളെയോ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബംഗളൂരു ഓഫീസില്‍ഹാജരായേക്കും. ഓള്‍ഡ് കോഫീ ഹൗസ് എന്ന റെസ്റ്റോറന്റില്‍ ബിനീഷിനും ലത്തീഫിനും പങ്കാളിത്തമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

ലത്തീഫിനെ ബിനാമിയാക്കിക്കൊണ്ട് നിരവധി സ്ഥാപനങ്ങള്‍ ബിനീഷിനുണ്ടെന്നും ഇ.ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ബിനീഷിന്റെ സുഹൃത്തും കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയഷന്‍ സെക്രട്ടറിയുമായ മുഹമ്മദ് അനസ് ഇന്ന് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകും. ലത്തീഫിന്റേയും അനസിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.ലഹരിക്കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട്റഷീദ് എന്നയാളോടും ഇ.ഡി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കമ്മനഹള്ളിയിലെ ഹയാത്ത് എന്ന ഹോട്ടല്‍ അനൂപ് വാങ്ങിയത് റഷീദില്‍ നിന്നാണ്. ബിനീഷിന്റെ അക്കൗണ്ടുകളുടെ നിക്ഷേപ രശീതികള്‍ ഹാജരാക്കാന്‍ കേരളത്തിലെ ചില ബാങ്കുകള്‍ക്കും ഇ.ഡി നോട്ടീസ് നല്‍കി. ബിനീഷിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും.

Similar Articles

Comments

Advertismentspot_img

Most Popular