രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം കടന്നു; ഇതുവരെ 1,19, 014 പേര്‍ മരിച്ചു

ന്യുഡല്‍ഹി: കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തിലും മരണത്തിലും ആശ്വാസകരമായ കുറവ്. ഇന്നലെ രാജ്യത്ത് 45,149 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 480 പേര്‍ കൂടി മരണമടഞ്ഞു ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 79,09,960ലെത്തി. 1,19,014 പേര്‍ മരണമടഞ്ഞു.

6,53,717 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ശനിയാഴ്ചയെ അപേക്ഷിച്ച് 14,437 രോഗികള്‍ കൂടി കുറഞ്ഞു. ഇന്നലെ മാത്രം 59,105 പേര്‍ രോഗമുക്തരായി. നിലവില്‍ 71,37,229 പേര്‍ രോഗഗമുക്തരായി.രാജ്യത്ത് ഇതുവരെ 10,34,62,778 കൊവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 9,39,309 സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു.

ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4.3 കോടിയിലെത്തി. 42,923,311 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയതെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി വ്യക്തമാക്കുന്നു. 1,152,978 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ് രണ്ട് ദിവസമായി അമേരിക്കയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ശനിയാഴ്ച 79,852 പേര്‍ രോഗികളായപ്പോള്‍ ഞായറാഴ്ച ഇത് 84,244 പേരാണ്.

Similar Articles

Comments

Advertismentspot_img

Most Popular