പ്രതിദിന പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് ; മൊത്തം രോഗികള്‍ 78 ലക്ഷം കവിഞ്ഞു

ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 53,370 പേരിലേക്കാണ് കൊവിഡ് എത്തിയത്. 650 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 78,14,682 ആയി. 1,17,956 പേര്‍ മരണമടഞ്ഞു.

ഇന്നലത്തെ കണക്ക് പ്രകാരം നിലവില്‍ 6,80,680 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 67,549 പേര്‍ രോഗമുക്തരായി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 14,829 പേരുടെ കുറവുണ്ട്. 70,16,046 പേര്‍ ഇതിനകം രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ഇതുവരെ 10,13,82,564 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതില്‍ 12,69,479 ടെസ്റ്റുകള്‍ ഇന്നലെമാത്രം നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular