സിനിമാ പ്രദർശനം : തിയറ്ററുകൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ

സിനിമാപ്രദർശനം സംബന്ധിച്ച് തിയറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. 50% സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. തിയറ്ററിൽ സാമൂഹ്യ അകലം നിർബന്ധമാണ്. സീറ്റുകളിൽ ‘ഇവിടെ ഇരിക്കരുത്’ എന്നത് രേഖപ്പെടുത്തിയിരിക്കണമെന്നും ഇതിലുണ്ട്.

മറ്റ് നിർദേശങ്ങൾ സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കണം.

ആരോഗ്യ സേതു ആപ്പ് എല്ലാവർക്കും നിർബന്ധമാക്കണം.

തെർമൽ സ്‌ക്രീനിങ് തിയറ്ററുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവർക്കും നടത്തണം.

കൂടുതൽ കൗണ്ടറുകൾ തുറക്കണം

ഒന്നിലധികം പ്രദർശനശാലകൾ ഉള്ളിടത്ത് പ്രദർശന സമയം വ്യത്യസ്തപ്പെടുത്തണം

ഇടവേളകളിൽ കാണികളുടെ സഞ്ചാരം ഒഴിവാക്കാൻ നിർദേശിക്കണം

രാജ്യം അൺലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സിനിമാശാലകൾക്ക് കേന്ദ്രസർക്കാർ പ്രവർത്തനാനുമതി നൽകുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular