ലക്ഷ്യം 63,000 കോടി; റിലയന്‍സ് റീട്ടെയിലും നിക്ഷേപം സമാഹരിക്കുന്നു

ജിയോ പ്ലാറ്റ്ഫോംസിന്റെ മാതൃകയിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിലും നിക്ഷേപം സ്വീകരിക്കാൻ മുകേഷ് അംബാനി. ഇതിനായി ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപം നടത്തിയ 13 കമ്പനികളെയും സമീപിച്ചതായാണ് റിപ്പോർട്ട്.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് ഇതിനകം 7,500 കോടി രൂപ നിക്ഷേപം നടത്താൻ തയ്യാറായിട്ടുണ്ട്.

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന്റെ 15ശതമാനം ഉടമസ്ഥതാവകാശം കൈമാറാനാണ് റിലയൻസ് ഉദ്ദേശിക്കുന്നത്. ഇതിനായി മൊത്തം 63,000 കോടി രൂപയാകും സമാഹരിക്കുക.

കെകെആറുമായി 1.5 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഈമാസം അവസാനത്തോടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫേസ്ബുക്ക്, ഗൂഗിൾ ഉൾപ്പടെയുള്ള വൻകിട വിദേശകമ്പനികളുമായാണ് ചർച്ച പുരോഗമിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ റിലയൻസ് തയ്യാറായിട്ടില്ല.

ഫേസ്ബുക്ക്, എൽ കാട്ടർടൺ, പിഐഎഫ്, കെകെആർ ഉൾപ്പടെ 13 കമ്പനികളാണ് 20 ബില്യൺ ഡോളർ ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപിച്ചിട്ടുള്ളത്. കമ്പനിയുടെ 30ശതമാനം ഓഹരിയാണ് ഭാവിയിൽ ഇവർക്ക് ലഭിക്കുക.

Reliance Retail may go the JPL way; to raise Rs 63,000 cr.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...