കങ്കണയ്ക്കൊപ്പം ജോലി ചെയ്യാനില്ല; സിനിമയിൽനിന്ന് പിൻമാറുന്നുവെന്ന് പി.സി ശ്രീറാം

ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടയിൽ കങ്കണയുടെ സിനിമയിൽനിന്ന് പിൻമാറി ഛായാ​ഗ്രാഹകൻ പി.സി ശ്രീറാം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു പി.സി ശ്രീറാമിന്റെ പ്രതികരണം. സിനിമയുടെ അണിയറ പ്രവർത്തകരോട് തന്റെ നിലപാട് വ്യക്തമാക്കിയെന്നും അദ്ദേഹം പറയുന്നു.

കങ്കണ റണാവത്ത് നായികയായെത്തുന്ന ഒരു സിനിമ നിരസിക്കേണ്ടി വന്നു. എനിക്ക് ആഴത്തിൽ അസ്വസ്ഥത അനുഭവപ്പെടുകയും നിർമാതാളോട് എന്റെ നിലപാട് വിശദീകരിക്കുകയും അവർക്ക് അത് മനസ്സിലാവുകയും ചെയ്തു. ശരിയെന്ന് തോന്നുന്നതാണ് ചില സമയങ്ങളിൽ എല്ലാം. അവർക്ക് എല്ലാ ആശംസകളും നേരുന്നു- പി.സി ശ്രീറാം കുറിച്ചു.

മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെത്തുടർന്ന് നടത്തിയ പരാമർശങ്ങളുടെ പേരിൽ കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിൽ ഇടഞ്ഞതായിരുന്നു തുടക്കം. ഇതോടെ നടിയെ രൂക്ഷമായി വിമർശിച്ച് സിനിമാ പ്രവർത്തകരും കോൺഗ്രസും ശിവസേനയും എൻസിപിയും ഉൾപ്പെടെയുള്ള പാർട്ടികളും കങ്കണയ്ക്കെതിരെ രംഗത്തെത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7