നടൻ അർജുൻ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു

ബോളിവുഡ് നടൻ അർജുൻ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. അർജുൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

തനിക്ക് പ്രകടമായ ലക്ഷണങ്ങളില്ലെന്നും ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് വീട്ടിൽ തന്നെ സ്വയം സമ്പർക്ക വിലക്കിൽ കഴിയുകയാണെന്നും അർജുൻ വ്യക്തമാക്കി.

എനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമയാണ്. എനിക്കിപ്പോൾ കുഴപ്പങ്ങളൊന്നുമില്ല, പ്രകടമായ രോ​ഗലക്ഷണങ്ങളും ഇല്ല. ഡോക്ടർമാരുടെയും അധികാരികളുടെയും നിർദ്ദേശമനുസരിച്ച് വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണ്. എല്ലാവരോടും ആദ്യം തന്നെ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.

വരും ദിവസങ്ങളിൽ എന്റെ ആരോ​ഗ്യകാര്യങ്ങൾ അറിയിക്കാം.അസാധാരണമായ, കേട്ടു കേൾവിയില്ലാത്ത കാലമാണിത്. ഈ വൈറസിനെ മനുഷ്യത്വം മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഒരുപാട് സ്നേഹം. അർജുൻ കുറിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular