സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ജില്ല പാലക്കാട്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ജില്ല പാലക്കാട് ആണ്.
പാലക്കാട് ജില്ലയിൽ ഇന്ന് 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.*

* 102 പേർക്ക് രോഗമുക്തി*

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 16) 29
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ
സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 19 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 2 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 6 പേർ എന്നിവർ ഉൾപ്പെടും. 102പേർക്ക്
രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*ദുബായ്-1*
പിരായിരി സ്വദേശി(45 പുരുഷൻ)

*ഖത്തർ-1*
കോട്ടായി സ്വദേശി(38 പുരുഷൻ)

*കർണാടക-1*
കപ്പൂർ സ്വദേശി (59 പുരുഷൻ)

*ആന്ധ്ര പ്രദേശ്-1*
ഷൊർണ്ണൂർ സ്വദേശി (50 പുരുഷൻ)

*ഉറവിടം അറിയാത്ത രോഗബാധിതർ-6*
തച്ചമ്പാറ സ്വദേശി (65 പുരുഷൻ)

ചന്ദ്രനഗർ സ്വദേശി (58 സ്ത്രീ)

തത്തമംഗലം സ്വദേശി (35 പുരുഷൻ)

മൂത്താൻതറ സ്വദേശി (61 സ്ത്രീ)

ചളവറ കൈലിയാട് സ്വദേശി (33 പുരുഷൻ)

വല്ലപ്പുഴ സ്വദേശി (48 സ്ത്രീ)

*സമ്പർക്കം-19*
വല്ലപ്പുഴ സ്വദേശികളായ അഞ്ച് പേർ (1,4 ആൺകുട്ടികൾ, 18,28 പുരുഷന്മാർ, 21 സ്ത്രീ)

പുതുനഗരം സ്വദേശികളായ ഏഴുപേർ (58,50 പുരുഷന്മാർ, 25,505026,45 സ്ത്രീകൾ)

മുതുതല സ്വദേശി (67 സ്ത്രീ)

ഒറ്റപ്പാലം കാഞ്ഞിരക്കടവ് സ്വദേശി (45 പുരുഷൻ)

പനമണ്ണ സ്വദേശി (47 സ്ത്രീ)

പട്ടാമ്പി സ്വദേശികളായ മൂന്നു പേർ (3 പെൺകുട്ടി, 24, 24 സ്ത്രീകൾ)
കൂടാതെ മലപ്പുറം ജില്ലയിൽ ജോലി ചെയ്യുന്ന ചെർപ്പുളശ്ശേരി സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയ്ക്കും(44 വയസ്സ്) രോഗം സ്ഥിതീകരി ച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം849 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏട്ടു പേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ കോട്ടയം, മൂന്ന് പേർ തൃശൂർ ജില്ലകളിലും ചികിത്സയിൽ ഉണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular