ധോണി ഒരു ഇതിഹാസവും പ്രചോദനവുമാണ് , വിരമിക്കല്‍ ഒരു കാലഘട്ടത്തിന്റെ അവസാനമാമെന്നും ബി.സി.സി.ഐ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എം.എസ് ധോണിക്ക് നന്ദി പറഞ്ഞ് ബി.സി.സി.ഐ. ധോണി ഒരു ഇതിഹാസവും പ്രചോദനവുമാണെന്ന് ബി.സി.സി.ഐ ട്വീറ്റ് ചെയ്തു. ധോണിയുടെ വിരമിക്കല്‍ ഒരു കാലഘട്ടത്തിന്‍െ്റ അവസാനമാമെന്നും ബി.സി.സി.ഐ കൂട്ടിച്ചേര്‍ത്തു. ധോണിക്ക് ആശംസകള്‍ നേര്‍ന്ന ബി.സി.സി.ഐ അദ്ദേഹത്തിന് നന്ദി പറയാനും മറന്നില്ല.

2004 ഡിസംബറിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ എം.എസ് ധോണി അരങ്ങേറിയത്. സൗരവ് ഗാംഗുലിയായിരുന്നു അന്ന് ടീം ക്യാപ്റ്റന്‍. പിന്നീട് ഇന്ത്യന്‍ ടീമിന്‍െ്റ എക്കാലത്തെയും മികച്ച ക്യാപ്ന്‍മാരുടെ നിരയിലേക്ക് ധോണി വളര്‍ന്നു. ധോണിയുടെ വിരമിക്കലിനെ ഒരു കാലഘട്ടത്തിന്‍െ്റ അവസാനമെന്നാണ് സൗരവ് ഗാംഗുലിയും വിശേഷിപ്പിച്ചിരിക്കുന്നത്.

പതിനാറ് വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് ധോണി വിരമിക്കുമ്പോള്‍ 538 അന്താരാഷ്ട്ര മത്സരങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 17266 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 90 ടെസ്റ്റുകളില്‍ നിന്നായി 4876 റണ്‍സ് നേടി. 350 ഏകദിന മത്സരങ്ങളില്‍ നിന്ന് 10,000 റണ്‍സ് നേടി. 98 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1282 റണ്‍സും ധോണി നേടി.

Similar Articles

Comments

Advertismentspot_img

Most Popular