രണ്‍ബീര്‍ കപൂര്‍ റേപ്പിസ്റ്റ്; ദീപിക മനോരോഗി; രൂക്ഷ വിമര്‍ശനവുമായി കങ്കണ

സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് കങ്കണ റനൗട്ട് മുന്നോട്ടു വച്ചിരുന്നത്. ഇതിന് പിന്നാലെ ദീപിക പദുക്കോണിനും രണ്‍ബിര്‍ കപൂറിനുമെതിരെയാണ് കങ്കണയുടെ രൂക്ഷവിമര്‍ശനം. രണ്‍ബിര്‍ ‘റേപ്പിസ്റ്റും’ ദീപിക ‘സൈക്കോ’യുമാണെന്നാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സ്വജനപക്ഷപാതത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ക്കിടെയാണ് കങ്കണയുടെ പരാമര്‍ശം. ‘രണ്‍ബിര്‍ കപൂര്‍ യഥാര്‍ത്ഥത്തില്‍ ലൈംഗികാതിക്രമം നടത്തുന്നവനാണ്. പക്ഷേ, ആരും അയാളെ പരസ്യമായി അങ്ങനെ വിളിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാല്‍ ആരും സൈക്കോ എന്നോ മന്ത്രവാദിനിയെന്നോ വിളിക്കാന്‍ തയാറാകുന്നില്ല. പാരമ്പര്യവുമായി ബന്ധപ്പെട്ട് അവര്‍ക്കു ലഭിക്കുന്ന സ്വീകാര്യത മറ്റുള്ളവര്‍ക്ക് ലഭിക്കണമെന്നില്ല.’ കങ്കണ പറയുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ പോസ്റ്റുകൾക്കു പിന്നാലെയാണ് രൺബിർ കപൂറിനും ദീപികയ്ക്കും എതിരായ കങ്കണയുടെ പരാമർശം. കരീന കപൂറിനെതിരെയും മുൻ പോസ്റ്റുകളിൽ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, സുശാന്തിന്റെ മരണത്തെ ഉപയോഗപ്പെടുത്തി അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. അടുത്തിടെ തപ്സി പന്നു, സ്വര ഭാസ്കർ, റിച്ച ഛദ്ധ എന്നിവരുടെ നിലപാടുകളെയും കങ്കണ ചോദ്യം ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ ആയുഷ്മാൻ ഖുറേനയ്ക്കെതിരെയായിരുന്നു കങ്കണയുടെ ആരോപണം. സ്വന്തം നിലനിൽപിനായി സ്വജനപക്ഷപാതത്തിലൂടെ ബോളിവുഡിലേക്ക് കടന്നു വരുന്നവരെ പ്രോത്സാഹിപ്പിക്കുന്നയാളായി ആയുഷ്മാൻ ഖുറേനമാറിയിരിക്കുന്നു എന്നായിരുന്നു കങ്കണയുടെ പ്രതികരണം. കങ്കണയുടെ അഭിപ്രായ പ്രകടനത്തിൽ ട്വിറ്ററിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...