ഓഗസ്റ്റ് 17 മുതല്‍ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ഓഗസ്റ്റ് 17 മുതലാണ് പ്രവേശനം. ഒരു സമയം അഞ്ച് പേർക്കാണ് ക്ഷേത്രത്തിനകത്ത് പ്രവേശനമുണ്ടാകുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. എന്നാൽ ശബരിമലയിൽ ചിങ്ങമാസ പൂജകൃക്ക് ഭക്തർക്ക് പ്രവേശനമില്ല.

അതേസമയം, ശബരിമല തീർത്ഥാടനം കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ അറിയിച്ചിരുന്നു. തീർത്ഥാടകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും ശബരിമല ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

നവംബർ 16 ന് ആരംഭിക്കുന്ന ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ഓൺലൈൻ വഴി ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊവിഡ് വ്യാപകമായതിനെ തുടർന്നാണ് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാൽ നവംബറിൽ തുടങ്ങുന്ന തീർത്ഥാടന കാലത്ത് ഭക്തർക്ക് പ്രവേശനം നൽകാമെന്നാണ് തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular