ഇടുക്കി ജില്ലയിൽ നിന്ന് 17 പേർക്ക് കോവിഡ് ; ഉറവിടം അറിയാത്തവർ ഉൾപ്പടെ 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം

ഇടുക്കി :ജില്ലയിൽ ഇന്ന് (09.08.2020) 17 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്ത് നിന്നും ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നവരാണ്.

🔵 ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:

1. കരിങ്കുന്നം സ്വദേശി (28)
2. ഉടുമ്പൻചോല സ്വദേശി (51)
3. ഉടുമ്പൻചോല സ്വദേശി (36)
4. ഉടുമ്പൻചോല സ്വദേശി (29)
5. ഉടുമ്പൻചോല സ്വദേശി (30)
6. തൊടുപുഴ സ്വദേശി (15)
7. കരിങ്കുന്നം സ്വദേശിയായ മൂന്നു വയസ്സുകാരൻ
8. തൊടുപുഴ സ്വദേശി (58)
9. തൊടുപുഴ സ്വദേശിനി (52)
10. ഏലപ്പാറ സ്വദേശിനിയായ എട്ടു വയസ്സുകാരി
11. കരിമണ്ണൂർ സ്വദേശിയായ ഡോക്ടർ. (42)
12. ശാന്തൻപാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ (54)
13. വണ്ടിപ്പെരിയാർ സ്വദേശിനി (19)

⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:

1. കരിമണ്ണൂർ സ്വദേശിനി (22)

🔵 വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. പാമ്പാടുംപാറ സ്വദേശി (56)

2. വാഴത്തോപ്പ് സ്വദേശിനി (22)

🔵 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. അടിമാലി മന്നാംങ്കണ്ടം സ്വദേശി (31)

✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 31 പേർ ഇന്ന് രോഗമുക്തി നേടി.

ഇതോടെ ഇടുക്കി സ്വദേശികളായ 296 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

#Covid19 #DailyUpdate #BreakTheChain #CollectorIdukki #Idukki

Similar Articles

Comments

Advertismentspot_img

Most Popular