കൊറോണ വൈറസ് രുചിമുകുളങ്ങളെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് പുതിയ പഠനം

കോവിഡ്-19 ലക്ഷണങ്ങളിലൊന്നായി പറയപ്പെട്ടിരുന്ന ഒന്നാണ് രുചിയും മണവും നഷ്ടമാകല്‍. എന്നാല്‍ കൊറോണ വൈറസ് രുചിമുകുളങ്ങളെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് പുതിയ ഗവേഷണ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മുതിര്‍ന്ന എലികളുടെ വായിലെ കോശങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിശകലനത്തിലൂടെയാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയത്.

കോശങ്ങള്‍ക്കുള്ളില്‍ കയറാന്‍ കൊറോണ വൈറസിനെ സഹായിക്കുന്ന എസിഇ2 റിസപ്റ്റര്‍ പ്രോട്ടീനുകള്‍ രുചിമുകളുങ്ങളില്‍ ഇല്ലാത്തതാണ് ഇതിന് കാരണമായി ഗവേഷകര്‍ പറയുന്നത്. എസിഎസ് ഫാര്‍മകോളജി ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ സയന്‍സ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണപഠനം പ്രസിദ്ധീകരിച്ചത്.

രുചി നഷ്ടമാക്കുന്ന ഫ്ളൂ വൈറസ് പോലുള്ളവ നാവിലെ മറ്റ് കോശങ്ങളെയാകാം ബാധിക്കുകയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

എലിയുടെ വളര്‍ച്ചയുടെ മൂന്നു ഘട്ടങ്ങളില്‍ അവയുടെ വായിലെ കോശങ്ങള്‍ പഠനത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ വിലയിരുത്തി. എലികള്‍ ജനിച്ചു വീഴുന്ന സമയത്ത് അവരുടെ വായില്‍ എസിഇ2 പ്രോട്ടീന്‍ റിസപ്റ്റര്‍ കണ്ടെത്തി. എന്നാല്‍ ഭ്രൂണാവസ്ഥയിലും മുതിര്‍ന്ന അവസ്ഥയിലും അവയുടെ സാന്നിധ്യമില്ല. മനുഷ്യരുടെ രുചിമുകുളങ്ങളിലെ എസിഇ2 പ്രോട്ടീന്‍ സ്വഭാവം സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു

Similar Articles

Comments

Advertismentspot_img

Most Popular