സംസ്ഥാനത്ത് ഇന്ന് 1,195 പേര്‍ക്കു കൂടി കോവിഡ്; 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,195 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

1,234 പേര്‍ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 66 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 125 പേര്‍ക്കും 13 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഏഴ് മരണമാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമന്‍(66), കോഴിക്കോട് ഫറോഖ് സ്വദേശി പ്രഭാകരന്‍(73), കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടി(70), കൊല്ലം വെളിനെല്ലൂര്‍ സ്വദേശി അബ്ദുള്‍ സലാം(58), കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി യശോദ(59), കാസര്‍കോട് ഉടുമ്പുത്തല സ്വദേശി അസൈനാര്‍ ഹാജി(76), എറണാകുളം തൃക്കാക്കര സ്വദേശി ജോര്‍ജ് ദേവസി(83) എന്നിവരാണ് മരിച്ചത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-274, മലപ്പുറം-167, കാസര്‍കോട്-128, എറണാകുളം-120, ആലപ്പുഴ-108, തൃശ്ശൂര്‍-86, കണ്ണൂര്‍-61, കോട്ടയം-51, കോഴിക്കോട്-39, പാലക്കാട്-41, ഇടുക്കി-39, പത്തനംതിട്ട-37, കൊല്ലം-30,വയനാട്-14.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-528, കൊല്ലം-49 പത്തനംതിട്ട-46, ആലപ്പുഴ-60, കോട്ടയം-47, ഇടുക്കി-58, എറണാകുളം-35 തൃശ്ശൂര്‍-51, പാലക്കാട്-13, മലപ്പുറം-77, കോഴിക്കോട്-72, വയനാട്- 40, കണ്ണൂര്‍-53, കാസര്‍കോട്-105 എന്നിങ്ങനെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകളാണ് പരിശോധിച്ചത്. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1444 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6,444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതു കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 1,30,614 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1,950 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular