2 കോടിക്കു പുറമെ 74 ലക്ഷവും തട്ടിയെടുത്തു; കുറ്റം സമ്മതിച്ച് ബിജുലാല്‍

വഞ്ചിയൂരിലെ ട്രഷറി തട്ടിപ്പിന്റെ ആഴം വലുതെന്ന് വ്യക്തമാക്കി മുഖ്യ പ്രതി ബിജുലാലിന്റെ കുറ്റസമ്മതം. രണ്ട് കോടി രൂപ തട്ടുന്നതിന് മുൻപ് 74 ലക്ഷം തട്ടിയെടുത്തതായി ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. മുൻ ട്രഷറി ഓഫീസറാണ് പാസ് വേഡും യൂസർ നെയിമും നൽകിയതെന്നും ബിജു പറയുന്നു. റമ്മി കളിച്ചു, ഭൂമിയും സ്വര്‍ണവും വാങ്ങിയെന്നും മൊഴി . ചോദ്യം ചെയ്യൽ തുടരുകയാണ്.

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍നിന്ന് രണ്ടുകോടി തട്ടിയെടുത്ത സീനിയര്‍ അക്കൗണ്ടന്‍റ് ബിജു ലാലിനെ അറസ്റ്റ് ചെയ്തിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അഭിഭാഷകന്‍റെ ഓഫിസില്‍ കയറി ക്രൈംബ്രാഞ്ച് പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. വഞ്ചിയൂര്‍ കോടതിയിലെത്തി കീഴടങ്ങാനായിരുന്നു പ്രതിയുടെ പദ്ധതി. താന്‍ നിരപരാധിയാണെന്നായിരുന്നു മാധ്യമങ്ങളോട് ബിജുലാലിന്‍റെ ന്യായീകരണം. പ്രതിയെ കോവിഡ് പരിശോധയ്ക്കുശേഷം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ബിജുലാലിനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയില്‍ പോകുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അറസ്റ്റ് െചയ്ത പ്രതിയെ വഞ്ചിയൂര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചു. ട്രഷറി തട്ടിപ്പ് പുറത്തുവന്ന് അ​ഞ്ചാംദിവസം കീഴടങ്ങാന്‍ എത്തിയപ്പോള്‍ മാത്രമാണ് പൊലീസിന് പ്രതിയെ പിടികൂടാനായത്.

Similar Articles

Comments

Advertismentspot_img

Most Popular