കോവിഡില്‍ കുതിപ്പ് തുടരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തത് 57,117 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിനവും രാജ്യത്ത് അരലക്ഷത്തിലധികം രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തത് 57,117 പുതിയ കോവിഡ് കേസുകളാണ്. ഇതുവരെയുള്ള ഉയര്‍ന്ന രോഗനിരക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 17 ലക്ഷത്തോട് അടുക്കുകയാണ്. ചികില്‍സയിലുള്ള 5,65,103 രോഗികളടക്കം 16,95,988 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 10,94,374 പേര്‍ രോഗവിമുക്തരായി.

അതേസമയം, ഇന്നലെ മാത്രം 764 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. ആകെ മരണം 36,511 ആയി. 2.18 ശതമാനമാണ് മരണനിരക്ക്. 1,93,58,659 പേരിലാണ് ഇതുവരെ സാംപിള്‍ പരിശോധന നടത്തിയത്. 5,25,689 സാംപിളുകള്‍ ഇന്നലെ പരിശോധിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular