10 മണിക്കൂര്‍ ചോദ്യംചെയ്യലിനു ശേഷം ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു; തിരുവനന്തപുരത്തേയ്ക്ക് മടങ്ങി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യംചെയ്യലിനു ശേഷം എന്‍ഐഎ വിട്ടയച്ചു. ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച 10 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍നിന്ന് പുറത്തുവിട്ടത്. അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്.

ചോദ്യംചെയ്യലിന് വിധേയനാകാന്‍ രാവിലെ പത്ത് മണിക്കാണ് ശിവശങ്കര്‍ കൊച്ചി ഓഫീസിലെത്തിയത്. രാത്രി 8.30 വരെ വരെ ചോദ്യംചെയ്യല്‍ നീണ്ടു.

തിങ്കളാഴ്ച ഒമ്പതര മണിക്കൂര്‍ ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. എന്‍.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. ചോദ്യം ചെയ്യലിനുശേഷം കൊച്ചിയില്‍ തുടരാനും ചൊവ്വാഴ്ച ഹാജരാവാനും എന്‍ഐഎ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചി പനമ്പള്ളി നഗറില്‍ എന്‍ഐഎ ഓഫിസിന് സമീപമുള്ള ഹോട്ടലിലാണ് ശിവശങ്കര്‍ താമസിച്ചത്.

തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ശിവശങ്കറില്‍നിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മില്‍ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ചൊവ്വാഴ്ചയും ചോദ്യംചെയ്തതത്.

നയതന്ത്ര ബാഗേജുകള്‍ പിടിക്കപ്പെടുന്ന ദിവസങ്ങളില്‍ പ്രതികളുമായി കൂടുതല്‍ ഫോണ്‍വിളികള്‍ നടത്തിയതായുള്ള തെളിവുകളാണ് ചോദ്യംചെയ്യലില്‍ എന്‍.ഐ.എ. നിരത്തിയതെന്നാണ് അറിയുന്നത്. എന്നാല്‍, സ്വപ്ന കണക്ട് ചെയ്തുതന്ന നമ്പറില്‍നിന്നാണ് കസ്റ്റംസിനെ ഫോണ്‍ വിളിച്ചതെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. ഇതിനുപുറമേ സ്വര്‍ണം എത്തിയ ദിവസം മറ്റൊരു നമ്പറില്‍നിന്ന് പ്രതികളുമായി സംസാരിച്ചതായും എന്‍.ഐ.എ. സംഘം കണ്ടെത്തിയിരുന്നു. സി.ആര്‍.പി.സി. 160 അനുസരിച്ചാണ് ചോദ്യംചെയ്യാന്‍ ഹാജരാകാനായി ശിവശങ്കറിന് എന്‍.ഐ.എ. നോട്ടീസ് നല്‍കിയത്.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular