സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസര്‍കോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

റഹിയാനത്തിന്റെ മകന്‍ ഉള്‍പ്പെടെ നാലു ബന്ധുക്കള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കല്ലായി സ്വദേശി കോയോട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ചാണു മരിച്ചത്. കാസര്‍കോട് സ്വദേശിനി ഹൈറുന്നീസ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular