ലോകത്തിന് പ്രതീക്ഷ: കൊവിഡ് പ്രതിരോധ വാക്സിന്‍ ആദ്യഘട്ട പരീക്ഷണം വിജയം

ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് വിവരം. സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഫോലെഗെറ്റിയും സംഘവും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്.

പെഡ്രോ വാക്സിന്‍ നല്‍കിയവരില്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം അനുകൂലമായിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്.വാക്സിന്‍ സുരക്ഷിതമാണെന്നും മരുന്നിനോട് ശരീരം സഹിഷ്ണുത കാട്ടുന്നുണ്ടെന്നും ശാസ്ത്ര ജേര്‍ണലായ ലാന്‍സറ്റ് മാസികയുടെ എഡിറ്റര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടന്‍ പറയുന്നു.
കുരങ്ങുവര്‍ഗമായ ചിമ്ബാന്‍സികളില്‍ ജലദോഷമുണ്ടാകുന്ന രോഗാണുവായ അഡീനോ വൈറസിന്റെ നിര്‍വീര്യമാക്കപ്പെട്ട പതിപ്പാണ് ശാസ്ത്രജ്ഞര്‍ വാക്സിനില്‍ ഉപയോഗിച്ചിരിക്കുന്നത്.

നിര്‍വീര്യമാക്കപ്പെട്ടതിനാല്‍ ഇത് മനുഷ്യരില്‍ രോഗമുണ്ടാക്കില്ല. വാക്സിന്‍(നിര്‍വീര്യമാക്കപ്പെട്ട അഡീനോ വൈറസ്) കൊവിഡ് രോഗമുണ്ടാകുന്ന സാര്‍സ് കോവ്-2 വൈറസിന്‌ സ്പൈക്ക് പ്രോട്ടീന്‍(വൈറസിന്റെ ഘടനയില്‍ മുള്ളുകള്‍ പോലെ കാണപ്പെടുന്ന ഭാഗം) എത്തിക്കുകയാണ് ചെയ്യുക.

ശേഷം, സാര്‍സ് കോവ്-2 വൈറസ് വന്‍തോതില്‍ സ്പൈക്ക് പ്രോട്ടീന്‍ ഉത്പാദിപ്പിക്കുകയും അതുവഴി ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തിന് കൊവിഡ് വൈറസിനെ തിരിച്ചറിയാനും അതുവഴി രോഗത്തെ പ്രതിരോധിക്കാനും പഠിപ്പിക്കുകയും ചെയ്യും.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular