കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കൊവിഡ് ;8 പേര്‍ക്ക് സമ്പര്‍ക്കം

കണ്ണൂര്‍:ജില്ലയില്‍ 23 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

ഇവരില്‍ നാലു പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. എട്ടു പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഇന്ന് രോഗമുക്തരായി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 27ന് ദുബൈയില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശി 37കാരന്‍, ജൂലൈ 15ന് റിയാദില്‍ നിന്ന് എക്‌സ്‌വൈ 345 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 42കാരന്‍, ഇതേദിവസം മസ്‌ക്കറ്റില്‍ നിന്ന് ഒവി 1555 വിമാനത്തിലെത്തിയ കീഴല്ലൂര്‍ സ്വദേശി 63കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 29ന് ദമാമില്‍ നിന്ന് എക്‌സ്‌വൈ 903 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 31കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 29ന് എത്തിയ കണ്ണൂര്‍ സ്വദേശി 50കാരന്‍, ജൂലൈ 9ന് എത്തിയ പാനൂര്‍ സ്വദേശി 56കാരന്‍, ജൂലൈ 13ന് എത്തിയ ചെറുപുഴ സ്വദേശി 25കാരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 57കാരന്‍, 25കാരന്‍, തെലുങ്കാനയില്‍ നിന്ന് ഹൈദരാബാദ് വഴി ജൂലൈ 13ന് 6ഇ വിമാനത്തില്‍ കണ്ണൂരിലെത്തിയ മൊകേരി സ്വദേശി 48കാരന്‍, മെയ് 25ന് അഹമ്മദാബാദില്‍ നിന്ന് എത്തിയ പാനൂര്‍ സ്വദേശി 24കാരന്‍ (ഇദ്ദേഹം ജൂലൈ 13ന് മരണപ്പെട്ടു), ജൂണ്‍ 28 ന് കര്‍ണാടകയില്‍ നിന്ന് എത്തിയ തലശ്ശേരി സ്വദേശികളായ 35കാരന്‍, 30കാരന്‍, ജൂലൈ 13ന് മൈസൂരില്‍ നിന്ന് എത്തിയ ചൊക്ലി സ്വദേശി 49കാരന്‍, അതേദിവസം മംഗലാപുരത്ത് നിന്നെത്തിയ പാനൂര്‍ സ്വദേശി 49കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.
കുന്നോത്തുപറമ്പ് സ്വദേശികളായ 17കാരി, 21കാരി, 41കാരി, 12കാരന്‍, 22കാരി, 56കാരന്‍, 50കാരന്‍, മൂന്നു വയസ്സുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിരിക്കുന്നത്.

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 818 ആയി. ഇതില്‍ 465 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കതിരൂര്‍ സ്വദേശി 43കാരന്‍, പാനൂര്‍ സ്വദേശി 47കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 24568 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 227 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 97 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 38 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ എട്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 44 പേരും വീടുകളില്‍ 24134 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 19818 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 19136 എണ്ണത്തിന്റെ ഫലം വന്നു. ഇനി 682 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular