രോഗ ലക്ഷണമുള്ള ആള്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു; ആലുവയില്‍ 12 പേര്‍ക്ക് കോവിഡ്; ചടങ്ങില്‍ പങ്കെടുത്തത് എണ്‍പതോളം പേര്‍

ആലുവ: ആലുവ കീഴ്മാട് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുടെ 12 ബന്ധുക്കളുടെ പരിശോധനാ ഫലം പോസിറ്റീവായി. അഞ്ചു വയസ്സ് മുതല്‍ 69 വയസ്സ് വരെ ഉള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗിയായ ആള്‍ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ എത്തിയിരുന്നവരാണ് ഇവരെല്ലാം.

ചടങ്ങില്‍ ഉണ്ടായിരുന്ന ഇയാളുടെ ബന്ധുവല്ലാത്ത കവളങ്ങാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള സമയത്താണ് ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവരം.

വിവാഹ നിശ്ചയ ചടങ്ങില്‍ എണ്‍പതോളം പേര്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും തെളിവുകള്‍ ലഭിച്ചാല്‍ കേസെടുക്കുമെന്നും. എറണാകുളം റൂറല്‍ എസ്പി കെ.കാര്‍ത്തിക്ക് ഐപിഎസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

’99 ശതമാനം ആളുകളും നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ട്. അതിനു തയ്യാറാകാത്ത ഒരു ശതമാനം ആളുകള്‍ സമൂഹത്തിന് വിപത്തായി മാറുകയാണ്. എല്ലാവരും സഹകരിച്ചാലേ നിയന്ത്രണങ്ങള്‍ ഫലം ചെയ്യൂ. ഓരോരുത്തരും അതിനു തയ്യാറാകണം’ എസ്പി കൂട്ടിച്ചേര്‍ത്തു.

റൂറല്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ഇവിടെ 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 25 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക്ക് ധരിക്കാത്തതിന് 80 പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular