തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് 69 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ പുതുതായി 573 പേർ രോഗനിരീക്ഷണത്തിലായി. 817 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

* ജില്ലയിൽ 18,648പേർ വീടുകളിലും 1,810 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 87 പേരെ പ്രവേശിപ്പിച്ചു. 60 പേരെ ഡിസ്ചാർജ് ചെയ്തു.

*ജില്ലയിൽ ആശുപത്രി കളിൽ 499 പേർ നിരീക്ഷണത്തിൽ ഉണ്ട്.

*ഇന്ന് 663 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 392 പരിശോധന ഫലങ്ങൾ ലഭിച്ചു.

*ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 1,810 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 171 കാളുകളാണ് ഇന്ന് എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 37 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,050 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -20,957
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -18,648
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -499
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,810
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -573

വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1,690
പരിശോധനയ്ക്കു വിധേയമായവർ -2,851

Similar Articles

Comments

Advertismentspot_img

Most Popular