മലപ്പുറം ജില്ലയില്‍ 41 പേര്‍ക്ക് കോവിഡ് ; 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം: ജില്ലയില്‍ 41 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 10) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 21 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന 20 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച പൊന്നാനി സ്വദേശി (60), പുതുപൊന്നാനി സ്വദേശികളായ ബസ് കണ്ടക്ടര്‍ (29), ബിസിനസുകാരന്‍ (31), തൊഴിലാളി (66), മത്സ്യത്തൊഴിലാളികളായ പൊന്നാനി പള്ളിപ്പടി സ്വദേശി (50), പുതുപൊന്നാനി സ്വദേശികളായ 58 വയസുകാരന്‍, 65 വയസുകാരന്‍, പൊന്നാനി സ്വദേശികളായ 40 വയസുകാരന്‍, 34 വയസുകാരന്‍, പൊന്നാനിയില്‍ പെട്ടിക്കടയില്‍ പോയ പുതുപൊന്നാനി സ്വദേശിനി (65), പൊന്നാനി സ്വദേശിയായ തൊഴിലാളി (49), പുതു പൊന്നാനി സ്വദേശി (70), തയ്യല്‍ക്കട നടത്തുന്ന വെളിയങ്കോട് സ്വദേശി (53), അടയ്ക്കാ കച്ചവടക്കാരനായ കാലടി സ്വദേശി (27), പൊന്നാനി സ്വദേശിനി (27), പപ്പടക്കച്ചവടം നടത്തുന്ന വെളിയങ്കോട് സ്വദേശി (32), ഇലക്ട്രീഷ്യനായ എടപ്പാള്‍ സ്വദേശി (33), പൊന്നാനി സൗത്ത് സ്വദേശിനി (45), കൂടാതെ എടപ്പാള്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ പുതുപൊന്നാനി സ്വദേശിനികളായ 39 വയസുകാരി, 68 വയസുകാരി, മത്സ്യത്തൊഴിലാളിയായ 39 വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചവര്‍

ജൂണ്‍ 27ന് ഷാര്‍ജയില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പാള്‍ അയിലക്കാടുള്ള കുടുംബത്തിലെ 40 വയസുകാരി, 29 വയസുകാരി, ഇവരുടെ രണ്ട്, നാല്, എട്ട് വയസുള്ള കുട്ടികള്‍,

ജൂണ്‍ 25 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഊരകം സ്വദേശി (60),

ജൂണ്‍ 14 ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വെട്ടം രണ്ടത്താണി സ്വദേശി (31),

ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ സ്വദേശി (48),

ജൂണ്‍ 29 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് കൂരാട് സ്വദേശിനി (72),

ജൂലൈ മൂന്നിന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചേലേമ്പ്ര സ്വദേശി (52),

ജൂലൈ മൂന്നിന് ദമാമില്‍ നിന്നും കണ്ണൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് കൂമങ്കുളം സ്വദേശി (53),

ജൂണ്‍ 25 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചാലിയാര്‍ എരഞ്ഞിമങ്ങാട് സ്വദേശി (42),

ജൂലൈ ഒമ്പതിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വട്ടംകുളം സ്വദേശി (52),

ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശി (29),

ജൂലൈ ഒമ്പതിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴാറ്റൂര്‍ സ്വദേശി (33),

ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി (34),

ജൂണ്‍ 25 ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (37),

ജൂണ്‍ 23 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തെന്നല സ്വദേശി (48),

ജൂണ്‍ 26 ന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരിന്തല്‍മണ്ണ കാക്കോത്ത് സ്വദേശിനി (72),

ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മണ്ണാര്‍മല സ്വദേശി (58)

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 18 പേര്‍ കൂടി ഇന്ന് (ജൂലൈ 10) രോഗമുക്തരായി. രോഗബാധിതരായി 456 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 910 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,370 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 40,361 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 609 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 37,524 പേര്‍ വീടുകളിലും 2,228 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 13,003 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 11,035 പേരുടെ ഫലം ലഭിച്ചു. 10,274 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular