പിണറായിയുടെ പോലീസില്‍ വിശ്വാസം ഇല്ല; സ്വപ്ന സുരേഷിനെ കണ്ടെത്താന്‍ പോലീസിന്റെ സഹായം വേണ്ടെന്ന് കസ്റ്റംസ്; പിടിച്ചെടുത്ത സ്വര്‍ണം ലോക്കറില്‍

കൊച്ചി: സ്വപ്ന സുരേഷിനെ കണ്ടെത്താന്‍ കസ്റ്റംസ്, കേരള പോലീസിന്റെ സഹായംതേടില്ല. സ്വപ്ന ഒളിവില്‍പ്പോയ സാഹചര്യത്തില്‍ ഇവരെ കണ്ടെത്താന്‍ പോലീസിന്റെ സഹായംതേടുമെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ ആവശ്യമില്ലെന്നും കേസില്‍ പോലീസിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ്.

വിമാനത്താവളംവഴി കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിച്ചെടുത്ത സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത് കസ്റ്റംസിന്റെ ലോക്കറില്‍. അറസ്റ്റിലായ പ്രതിയെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയപ്പോള്‍ സ്വര്‍ണത്തിന്റെ അളവ് സംബന്ധിച്ച കാര്യങ്ങള്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.

സ്വര്‍ണത്തിന്റെ പരിശോധനകളും നടത്തേണ്ടതുണ്ട്. അംഗീകൃത ഏജന്‍സികളെക്കൊണ്ടാകും സ്വര്‍ണത്തിന്റെ മാറ്റ് നോക്കി ഭാരവും എണ്ണവും രേഖപ്പെടുത്തുക. അടുത്ത ദിവസങ്ങളില്‍ ഇതിനുള്ള നടപടികളുണ്ടാകുമെന്നാണു സൂചന.

അതേസമയം സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണം ക്രൈംബ്രാഞ്ച് പുനരന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്തു കേസിന്റെ പശ്ചാത്തലത്തിലാണ് കേസ് വീണ്ടും അ്‌ന്വേഷിക്കാന്‍ ഒരുങ്ങുന്നത്. കൊച്ചിയില്‍ നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ അന്വേഷണത്തില്‍ വെളിപ്പെട്ട ഡീല്‍ വുമണ്‍ നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ സ്വപ്‌നാ സുരേഷ് ആണെന്ന സംശയങ്ങളുയര്‍ന്നതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കം.

തിരുവനന്തപുരം പള്ളിപ്പുറത്ത് 2018 സെപ്റ്റംബര്‍ 25ന് ഉണ്ടായ കാര്‍ അപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്. മരണത്തില്‍ കുടുംബം അന്നേ ദുരുഹത ആരോപിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് മരണത്തില്‍ ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു പലകോണുകളില്‍നിന്നു ആരോപണവും ഉയര്‍ന്നിരുന്നു.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും മാനേജരും ഉള്‍പ്പെടെ പലരും സംശയത്തിന്റെ നിഴലിലുമായിരുന്നു. എന്നാല്‍ മരണം അപകടമരണമാണെന്ന് നിഗമനത്തില്‍ അന്വേഷണ സംഘം പിന്നീട് എത്തുകയായിരുന്നു. ഇതിനിടെയിലാണ് പുതിയ സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത് എന്നിവരുമായി അടുപ്പമുള്ളവര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയനിഴിലുള്ളവരുമായി അടുപ്പമുണ്ടെന്നു കണ്ടെത്തിയതോടെയാണ് അന്വേഷണം പുതിയ ദിശയിലേക്കു നീങ്ങുന്നത്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular