ചൈനയ്ക്ക് വീണ്ടും പണിയുമായി ഇന്ത്യ: ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉത്പന്നങ്ങളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഇറക്കുമതി തീരുവ ഉയര്‍ത്തിയേക്കും. മറ്റുരാജ്യങ്ങളെയും ബാധിക്കുമെങ്കിലും കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ചൈനയെയാകും തീരുവ ഉയര്‍ത്തുന്നത് പ്രതിസന്ധിയിലാക്കുക.

ലിഥിയം അയണ്‍, വാഹന ഭാഗങ്ങള്‍, എയര്‍ കണ്ടീഷണറുകളുടെ കംപ്രസറുകള്‍, സ്റ്റീല്‍അലുമിനിയം ഉത്പന്നങ്ങള്‍ തുടങ്ങി തീരുവ ഉയര്‍ത്താനുള്ള 1,173 ഇനങ്ങളുടെ പട്ടിക സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
ലിഥിയം അയണ്‍ ഇറക്കുമതിക്ക് 2019ല്‍ 773 മില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. ബൈക്കിന്റെ സ്‌പെയര്‍പാട്‌സിനായി 436 മില്യണും ഫ്രിജിന്റെ കംപ്രസറുകള്‍ക്ക് 197 മില്യണും എസി കംപ്രസറുകള്‍ക്ക് 226 മില്യണും സ്പഌറ്റ് എസിയുടെ ഭാഗങ്ങള്‍ക്ക് 266 മില്യണും സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് 181 മില്യണും അലുമിനിയം ഫോയിലിനായി 171 മില്യണ്‍ ഡോളറുമാണ് ചൈനയില്‍നിന്നുള്ള ഇറക്കുമതിക്കായി ചെലവഴിച്ചത്.

ഈവസ്തുക്കള്‍ കൂടുതലും ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍നിന്നാണ്. അതേസമയം, രാജ്യത്തെ ആശ്യത്തിന് പ്രാദേശികമായ ഉത്പാദനംകൊണ്ട് തികയില്ലെന്നും ഈമേഖലകളില്‍നിന്നുള്ളവര്‍ പറയുന്നു. 2019ല്‍ ഈ 1,173 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി 11.98 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. ഇത് ആവര്‍ഷത്തെ മൊത്തം ഇറക്കുമതിയുടെ 2.3ശതമാനംമാത്രമായിരുന്നു. ഇവയില്‍തന്നെ 47 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി 50 മില്യണ്‍ ഡോളറിലേറെ രാജ്യം ചെലവഴിച്ചിട്ടുണ്ട്.

ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ ഭാഗമായിമാത്രമല്ല രാജ്യത്തിന്റെ ഈനീക്കം. പ്രാദേശിക ഉത്പാദനംവര്‍ധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് ഈ തീരുമാനം. എന്നിരുന്നാലും ഇന്ത്യയുടെ ഈ നീക്കം ചൈനയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കാരണം നിലവാരവും വിലയുംകുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular