രാജാപ്പാറയിലെ വിവാദ നിശാപാര്‍ട്ടി; കോടികള്‍ കോഴ വാങ്ങി കേസൊതുക്കാന്‍ ശ്രമം

തൊടുപുഴ: ഇടുക്കി രാജാപ്പാറയില്‍ നടന്ന വിവാദ നിശാപാര്‍ട്ടിയെ തുടര്‍ന്നു ഗൗരവ രാഷ്ട്രീയ ആരോപണവുമായി കോണ്‍ഗ്രസ്. കോടികള്‍ കോഴ വാങ്ങി സ്വകാര്യ കമ്പനിക്ക് അനധികൃതമായി ക്രഷര്‍ നടത്താന്‍ അനുമതി നല്‍കിയെന്നാണ് ആരോപണം. എക്‌സൈസ് അന്വേഷണം പ്രഹസനമാണെന്നും പണം വാങ്ങി കേസൊതുക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞയാഴ്ച ക്രഷര്‍ യൂണിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു സ്വകാര്യ റിസോര്‍ട്ടില്‍ നടത്തിയ നിശാപാര്‍ട്ടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

എന്നാല്‍ ഉടുമ്പന്‍ചോലക്ക് സമീപം റവന്യൂ അധികൃതര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ച പാറമട വാടകയ്ക്ക് എടുത്താണു ക്രഷര്‍ നടത്താന്‍ പദ്ധതിയെന്നാണു കോണ്‍ഗ്രസ് ആരോപണം. ഉടുമ്പന്‍ചോല പഞ്ചായത്തും സര്‍ക്കാര്‍ സംവിധാനങ്ങളും കോടികള്‍ കോഴ വാങ്ങിയെന്നാണു കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതിനിടെ ബെല്ലി ഡാന്‍സും മദ്യസല്‍ക്കാരവും സംഘടിപ്പിച്ചതിന് എക്‌സൈസും അന്വേഷണം തുടങ്ങി. പാര്‍ട്ടിയില്‍ എക്‌സൈസിന്റെ പെര്‍മിറ്റില്ലാതെയാണു ലക്ഷങ്ങളുടെ മുന്തിയ ഇനം വിദേശമദ്യം വിളമ്പിയത്.

പരിശോധനയില്‍ നിയമലംഘനം നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന് എക്‌സൈസ് സംഘം അറിയിച്ചു. സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം സംഘടിപ്പിച്ച പാര്‍ട്ടിക്കായി എറണാകുളം ജില്ലയില്‍നിന്നും പ്രത്യേക വാഹനത്തിലാണു പാര്‍ട്ടിക്കെത്തുന്നവര്‍ക്കു വിളമ്പാന്‍ മദ്യം എത്തിച്ചത്. പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി ഒരുക്കിയിരുന്ന ഓരോ ടേബിളുകളിലും മദ്യത്തിന്റെ അഞ്ച് ലീറ്റര്‍ കുപ്പി ഒരുക്കിയിരുന്നു. ഇവകൂടാതെ ആയിരങ്ങള്‍ വിലയുള്ള വിദേശ മദ്യത്തിന്റെ നൂറിലധികം കുപ്പികള്‍ എത്തിച്ചിരുന്നതായുമാണു വിവരം.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular