പൃഥിരാജ് ചിത്രവുമായി സാമ്യം, സുരേഷ്‌ഗോപിയുടെ 250- ാം ചിത്രത്തിന് കോടതി വിലക്ക്…

സുരേഷ്‌ഗോപിയുടെ 250ാം ചിത്രത്തിന് കോടതി വിലക്ക്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് സിനിമയ്‌ക്കെതിരെ പകര്‍പ്പാവകാശലംഘനം ആരോപിച്ചുകൊണ്ട് എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. പൃഥ്വിരാജ് ആണ് ഷാജി കൈലാസ് ചിത്രത്തിലെ നായകന്‍.

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കഥാപാത്രത്തിന്റെ പേരും കടുവ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ എല്ലാ സീനുകളും റജിസ്റ്റര്‍ ചെയ്തതായും ഹര്‍ജി നല്‍കിയവര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങും സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും കോടതി തടഞ്ഞിട്ടുണ്ട്.

ജിനുവിന്റെ സംവിധാനസഹായി ആയിരുന്ന മാത്യൂസ് തോമസ് പ്ലാമൂട്ടില്‍ ആണ് സുരേഷ്‌ഗോപിയുടെ 250ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേരിന് കടുവയിലേതുമായി സാമ്യമുണ്ടെന്ന് സംശയം തോന്നിയതാണ് ജിനു പരാതിയുമായി കോടതിയെ സമീപിക്കാന്‍ കാരണം. പകര്‍പ്പാവകാശലംഘനം നടന്നിട്ടില്ലെങ്കില്‍ ചിത്രവുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സം നില്‍ക്കില്ലെന്നും ജിനു വ്യക്തമാക്കിയിട്ടുണ്ട്.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന് ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. നാളുകള്‍ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

FOLLOW US PATHRAMONLINE

Similar Articles

Comments

Advertismentspot_img

Most Popular