വിവാഹ പോര്‍ട്ടലുകള്‍ വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

വിവാഹ പോര്‍ട്ടലുകള്‍ വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചു കബളിപ്പിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍. മുംബൈ താനെ സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്നു പോലീസ് അറിയിച്ചു. 35 വയസ്സുകാരനായ സച്ചിന്‍ സാമ്പറെ പാടീല്‍ എന്ന യുവാവാണ് പുതിയ തട്ടിപ്പു മെനയുന്നതിനിടെ പോലീസിന്റെ വലയിലായത്.

സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് മാനേജരാണ് യുവാവ്. വിവാഹ പോര്‍ട്ടലുകള്‍ വഴി ഏഴോളം യുവതികളെ ഇയാള്‍ പരിചയപ്പെട്ടിരുന്നു. സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിച്ച ശേഷം വഞ്ചിക്കുന്ന രീതിയില്‍ ആയിരുന്നു യുവാവിന്റെ തട്ടിപ്പ് . വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി ഒന്നിലധികം സ്ത്രീകളുടെ ഗര്‍ഭഛിദ്രത്തിനും കാരണക്കാരനാണെന്നു പോലീസ് പറയുന്നു. ഞായറാഴ്ച അവധികാല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂലൈ 1 വരെ റിമാന്‍ഡ് ചെയ്തു.

2014 ലാണ് പ്രതി ആദ്യം വിവാഹം കഴിക്കുന്നത്. ഇത് മറച്ചുവച്ചു മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും വിവാഹിതനായി. ഈ ബന്ധത്തില്‍ ഒന്നര വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. 2015 മുതല്‍ വിവാഹ പോര്‍ട്ടലുകളിലെ സ്ഥിരം മുഖമായ യുവാവ് വ്യതസ്ത പേരുകള്‍ വഴിയും തട്ടിപ്പു നടത്തിയിട്ടുണ്ട്. വിവാഹമോചിതന്‍ എന്നായിരിക്കും ചിലപ്പോള്‍ ഇയാള്‍ പരിചയപ്പെടുത്തുക. മറ്റു ചിലപ്പോള്‍ ബാച്‌ലര്‍ ആണെന്നും പറയാറുണ്ട്. ഐടി എഞ്ചിനീയര്‍, ഡോക്ടര്‍, അഡ്വക്കറ്റ് , പോലീസ് എന്നിവര്‍ ഇയാളുടെ തട്ടിപ്പിന്റെ ഇരകകള്‍ ആയിട്ടുണ്ട്. തട്ടിപ്പിന് ഇരയായ ഒരു അഡ്വക്കറ്റ് കൊടുത്ത പരാതിയിലാണ് യുവാവ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ പരാതികളുമായി രംഗത്ത് വരുമെന്നാണ് പോലീസ് കരുതുന്നത്. പരിചയപ്പെട്ട ശേഷം വിവാഹ വഗ്ദാനം നല്‍കി പീഡിപ്പിക്കും. ഗര്‍ഭിണിയാകുമ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതും പതിവാണ്. ഗര്‍ഭച്ഛിദ്രത്തിന് വിധേയയായ ഒരു അഡ്വക്കറ്റ് നല്‍കിയ പരാതി അന്വേഷിച്ചപ്പോഴാണ് പ്രതിയുടെ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചതും അറസ്റ്റ് ചെയ്തതും.

Similar Articles

Comments

Advertismentspot_img

Most Popular