കുഞ്ഞ് കുടുങ്ങുമോ? പാലാരിവട്ടം പാലം ക്രമക്കേട്; ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നോട്ടീസ്

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നോട്ടീസ്. ശനിയാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. തിരുവനന്തപുരം പൂജപ്പുരയിലെ വിജിലന്‍സ് യൂണീറ്റിലെത്താനാണ് നോട്ടീസ്.

കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താൻ വിജിലൻസിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയിരുന്നു. രണ്ടു തവണ ഇബ്രാഹിംകുഞ്ഞിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് പുതിയ ചോദ്യാവലി തയാറാക്കി. ആരോപണ വിധേയരായ നിർമാണ കമ്പനി ആർഡിഎസ് പ്രോജക്ട്സിനു കരാർ നൽകിയതു മുതലുള്ള നടപടികളാണു വിജിലൻസ് അന്വേഷിക്കുന്നത്.

മുൻമന്ത്രിക്കെതിരെ അന്വേഷണം നടത്താനുള്ള സർക്കാർ അനുമതി ലഭിച്ചതോടെ വേണമെങ്കിൽ ഇബ്രാഹിംകു‍ഞ്ഞിനെ ഈ ഘട്ടത്തിൽ തന്നെ കേസിൽ പ്രതിചേർക്കാൻ നിയമതടസമില്ല.

Similar Articles

Comments

Advertismentspot_img

Most Popular