അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കരുതെന്ന് സൈനികര്‍ക്ക് ചൈനയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തിയും ഇരു വിഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ആവര്‍ത്തിച്ച് ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിനു പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. സംഘര്‍ഷമൊഴിവാക്കാന്‍ സൈനിക – നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

ഇന്ത്യ– ചൈന സംഘര്‍ഷം രൂക്ഷമായിരിക്കെയാണു വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍ സന്ദര്‍ശനം നടത്തിയത്. ലേയിലെ സൈനിക വിമാനത്താവളത്തില്‍ എത്തിയ മോദി 11,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അതിര്‍ത്തി പോസ്റ്റായ നിമുവില്‍ സൈനികരുമായി ആശയവിനിമയം നടത്തി. നിലവിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തി.

ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തെ ലോകത്താര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന് സൈന്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനുമുഴുവന്‍ സൈന്യത്തിന്റെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ട്. രാജ്യം വീരജവാന്മാരുടെ കരങ്ങളില്‍ സുരക്ഷിതമാണ്. സ്വയംപര്യാപ്തമാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിന് സൈന്യം മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം രാജ്യത്തിന്റെ വീരജവാന്മാരുടെ മനോവീര്യം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തെ അദ്ദേഹം മുന്നില്‍ നിന്നു നയിക്കുകയാണെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്ര മോദി ലഡാക്കില്‍ ൈസനികരോടൊപ്പമുള്ള നിരവധി ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular