പ്രധാനമന്ത്രി 11,000 അടി ഉയരത്തിലുള്ള അതിര്‍ത്തി പോസ്റ്റായ നിമുവില്‍; ചിത്രങ്ങളും വീഡിയോയും കാണാം..

ന്യൂഡല്‍ഹി : വെള്ളിയാഴ്ച അതിരാവിലെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍ എത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്നെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സന്ദര്‍ശനം മാറ്റിവച്ചിരുന്നു. തുടര്‍ന്ന് സംയുക്ത സേനാ മേധാവി ബിപില്‍ റാവത്ത് എത്തുമെന്ന് അറിയിപ്പ് ലഭിച്ചു. എന്നാല്‍ അദ്ദേഹത്തോടൊപ്പം പ്രധാനമന്ത്രിയും ലഡാക്കില്‍ എത്തുകയായിരുന്നു. ലേയിലെ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. 11,000 അടി ഉയരത്തിലുള്ള അതിര്‍ത്തി പോസ്റ്റായ നിമുവില്‍ ലഫ്.ജനറല്‍ ഹരീന്ദര്‍ സിങ് പ്രധാനമന്ത്രിയോട് സ്ഥിതിഗതികള്‍ വിശദീകരിച്ചു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular