85.5% രോഗികളും എട്ട് സംസ്ഥാനങ്ങളിള്‍ നിന്ന് ; 87 % മണവും ഈ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ!

ന്യൂഡല്‍ഹി : മഹാരാഷ്ട്രയും ഡല്‍ഹിയും തമിഴ്‌നാടുമടക്കം 8 സംസ്ഥാനങ്ങളിലാണു രാജ്യത്ത് കോവിഡ് രോഗികളില്‍ 85.5 ശതമാനവുമെന്ന് ആരോഗ്യമന്ത്രാലയം. 87% മരണവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. തെലങ്കാന, ഗുജറാത്ത്, യുപി, ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. നിലവില്‍ 5 ലക്ഷത്തിലേറെ രോഗികളാണ് രാജ്യത്തുള്ളത്. 15,865 മരണവും. കോവിഡ് നേരിടാനുള്ള മന്ത്രിതല ഗ്രൂപ്പിനെ അറിയിച്ചതാണിത്.

വിവിധ സംസ്ഥാനങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ 15 വിദഗ്ധ സംഘങ്ങള്‍ ഈ സംസ്ഥാനങ്ങളെ സഹായിക്കുന്നുണ്ട്. പ്രതിദിനം 2,20,479 സാംപിളുകള്‍ പരിശോധിക്കുന്നു.

741 സര്‍ക്കാര്‍ ലാബുകള്‍ ഉള്‍പ്പെടെ 1026 ലാബുകള്‍ കോവിഡിനു വേണ്ടി മാത്രമായി മാറ്റിവച്ചിട്ടുണ്ട്. 1039 കോവിഡ് ആശുപത്രികളിലായി 1,76,275 ഐസലേഷന്‍ കിടക്കകളും 22,940 ഐസിയു കിടക്കകളും 7,72,768 ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളുമുണ്ട്. ഇതിനു പുറമേ, 2398 കോവിഡ് ഹെല്‍ത്ത് സെന്ററുകളില്‍ 1,38,483 ഐസലേഷന്‍ കിടക്കകള്‍, 11,539 ഐസിയു കിടക്കകള്‍, 51,321 ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകള്‍ എന്നിവയുമുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഇതുവരെ 185.18 ലക്ഷം എന്‍95 മാസ്‌കുകളും 116.74 ലക്ഷം പിപിഇ കിറ്റുകളും നല്‍കി.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular