തമിഴ്നാട്ടില്‍ 3,713 പേര്‍ക്ക് കോവിഡ്; 68 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 3,713 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 68 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 78,335 ആയിട്ടുണ്ട്.കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ ആകെ എണ്ണം 1,025 ആയതായും സംസ്ഥാനത്ത ആക്ടീവ് കേസുകളുടെ എണ്ണം 33,213 ആണെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ച 3,713 പേരില്‍ 3,624 പേരും സംസ്ഥാനത്തു തന്നെയുള്ളവരാണ്. മറ്റുള്ളവര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്.വിദേശരാജ്യങ്ങളില്‍നിന്ന് വന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്: സൗദി അറേബ്യ-2, സിംഗപ്പുര്‍-2, മലേഷ്യ-1,മാലദ്വീപ്-1,ഖത്തര്‍-1,യുക്രൈന്‍-1.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്: ബിഹാര്‍-2, ജമ്മു കശ്മീര്‍-1,മഹാരാഷ്ട്ര-1,ഒഡീഷ-1,പഞ്ചാബ്-1,തെലങ്കാന-1, ഉത്തരാഖണ്ഡ്-1, പശ്ചിമ ബെംഗാള്‍-1.
സംസ്ഥാനത്ത് ഇന്നു മാത്രം 34,805 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നു വരെ ആകെ 10,77,454 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular