കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു

കോട്ടയം : ദുബായില്‍ നിന്നു തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാണക്കാരി കല്ലമ്പാറ മനോഭവനില്‍ മഞ്ജുനാഥാണ് (39) മരിച്ചത്. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലേക്കു മാറ്റാന്‍ മണിക്കൂറുകള്‍ താമസിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ വൈകിട്ടോടെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു രാത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

21നു ദുബായില്‍ നിന്നെത്തിയ മഞ്ജുനാഥ് വീട്ടില്‍ ഒറ്റയ്ക്കു ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ 10നു സഹോദരന്‍ ഭക്ഷണവുമായി എത്തിയപ്പോള്‍ നേരത്തേ നല്‍കിയ ഭക്ഷണം എടുക്കാത്തതു ശ്രദ്ധയില്‍പെട്ടു. തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അറിയിച്ചു.

ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടില്‍ എത്തിയെങ്കിലും യുവാവ് നിരീക്ഷണത്തിലായതിനാല്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചു. രാവിലെ അറിയിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് ആംബുലന്‍സ് എത്തിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു.

യുവാവ് അബോധാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ കൊറോണ സെല്ലില്‍ അറിയിച്ചിരുന്നതായി കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ധന്യ സുശീലന്‍ പറഞ്ഞു. മഞ്ജുനാഥിന്റെ ഭാര്യ: ഗായത്രി. മക്കള്‍: ശിവാനി, സൂര്യകിരണ്‍.

Similar Articles

Comments

Advertismentspot_img

Most Popular