തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ എല്ലാവരും വിദേശത്തുനിന്ന് എത്തിയവര്‍

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (ജൂൺ 24 ) 4 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. നാലു പേരും വിദേശത്തു നിന്നും വന്നവരാണ്. അവരുടെ വിവരങ്ങൾ:

1. പുല്ലുവിള സ്വദേശി 33 വയസ്സുള്ള പുരുഷൻ. ജൂൺ 19 ന് ഖത്തറിൽ നിന്നും എയർ ഇന്ത്യയുടെ IX 1576 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും പ്രത്യേക ടാക്സിയിൽ ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റി.

2. പള്ളിക്കൽ സ്വദേശി 41 വയസ്സുള്ള പുരുഷൻ. ജൂൺ 13 ന് കുവൈറ്റിൽ നിന്നും എയർ ഇന്ത്യയുടെ IX 1596 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും പ്രത്യേക ടാക്സിയിൽ ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റി.

3. തിരുനെൽവേലി സ്വദേശി 67 വയസ്സുള്ള പുരുഷൻ. ജൂൺ 18 ന് നൈജീരിയയിൽ നിന്നും എയർ ഇന്ത്യയുടെ IX 1906 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയും അവിടെ നിന്നും പ്രത്യേക ടാക്സിയിൽ പെയ്ഡ് ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

4. നാവായിക്കുളം സ്വദേശി 52 വയസ്സുള്ള സ്ത്രീ. റിയാദിൽ നിന്നും ജൂൺ 13 എയർ ഇന്ത്യയുടെ IX 1940 നം വിമാനത്തിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു SAT ആശുപത്രിയിലേക്കു മാറ്റി.

Similar Articles

Comments

Advertismentspot_img

Most Popular