തിരുവനന്തപുരത്ത് 10 ദിവസത്തേക്ക് കര്‍ശന നിയന്ത്രണം ; കടകള്‍ തുറക്കുന്നതിന് നിബന്ധനകള്‍..

രോഗബാധ കൂടുന്ന തലസ്ഥാന നഗരത്തില്‍ നാളെ മുതല്‍ കടുത്ത നിയന്ത്രണം. വ്യാപാരസ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാവൂ. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെ ആണ് കടുത്ത നിയന്ത്രണത്തിലേക്ക് പോകുന്നത്. കണ്ടെന്‍മെന്റ് സോണുകള്‍ പൂര്‍ണ്ണമായും അടച്ചിട്ടതിനുപുറമേ നഗരങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലും ചന്തകളിലും നാളെ മുതല്‍ മുതല്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരും തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ പത്തു ദിവസത്തേക്ക് തിങ്കള്‍ ചൊവ്വ വെള്ളി ശനി ദിവസങ്ങളില്‍ പച്ചക്കറി കടകള്‍ തുറക്കാം.

മല്‍സ്യം വില്‍ക്കുന്ന കടകള്‍ 50 ശതമാനം മാത്രമേ തുറക്കാന്‍ പാടുള്ളു . പലചരക്ക് കടകളും മറ്റു കടകളും ഒന്നിടവിട്ട് തുറക്കാം. മാസം കച്ചവടം 11 വരെ. കോഴിയിറച്ചി കടകള്‍ ഒന്നിടവിട്ട്. ആള്‍കൂട്ടും മാര്‍ക്കറ്റില്‍ കടക്കുന്നതിന് നിയന്ത്രണം. പാളയം ചാല മാര്‍ക്കറ്റുകളില്‍ കവാടങ്ങളില്‍ പരിശോധന. മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഹോം ഡെലിവറി ശക്തിപ്പെടുത്തം മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. നഗരം പൂര്‍ണമായും അടച്ചിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യും. കടകള്‍ അടപ്പിക്കും. നഗരത്തിലെ കടകളുടെ സ്ഥിതി പരിശോധിക്കാന്‍ 4 ഹെല്‍ത്ത് സ്‌ക്വാഡുകള്‍ പരിശോധന നടത്തും. 13 രോഗികളുടെ ഉറവിടമാണ് ഇനിയും കണ്ടെത്താത്തത്.

#COVID_UPDATES #TRIVANDRUM #CONTAINMENT_ZONE #KERALA_COVID_LATEST_NEWS #PATHRAM_ONLINE #LATEST_NEWS

Similar Articles

Comments

Advertismentspot_img

Most Popular